Skip to main content

ഡോ.ബി.ആര്‍.അംബേദ്കര്‍ ഭവന്‍; കേന്ദ്രസര്‍വ്വകലാശാല ക്യാമ്പസില്‍ തുറന്നത് 38.16 കോടി രൂപയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്

പെരിയയിലെ കേരള കേന്ദ്രസര്‍വ്വകലാശാല ക്യാമ്പസില്‍ പുതിയതായി നിര്‍മ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്  പ്രവര്‍ത്തനമാരംഭിക്കുന്നതോടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റമാണ് സര്‍വ്വകലാശാല നടത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഹെഫ (ഹയര്‍ എജ്യൂക്കേഷന്‍ ഫിനാന്‍സിംഗ് ഏജന്‍സി) സ്‌കീമില്‍ ഉള്‍പ്പെടുത്തി 38.16 കോടി രൂപ ചെലവിലാണ് ബ്ലോക്ക് നിര്‍മ്മിച്ചിട്ടുള്ളത്. മൂന്ന് നിലകളിലായി 68200 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ചിട്ടുള്ള അഡ്മിനിസ്‌ട്രേറ്റ് ബ്ലോക്കിന് ഭരണഘടനാ ശില്പി ഡോ. ബി.ആര്‍.അംബേദ്ക്കറുടെ നാമധേയമാണ് നല്‍കിയിട്ടുള്ളത്.

2020ല്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് നിര്‍മ്മാണം ആരംഭിച്ചത്. ഭൂമിയുടെ സ്വാഭാവികത നഷ്ടപ്പെടുത്താതെ ഭൂപ്രകൃതി അതേപടി നിലനിര്‍ത്തിയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ആദ്യ നിലയില്‍ വൈസ് ചാന്‍സലറുടെ കാര്യാലയമാണ് ഒരുക്കിയിട്ടുള്ളത്. എക്‌സിക്യുട്ടീവ് കൗണ്‍സില്‍ യോഗം ഉള്‍പ്പെടെ നടത്തുന്നതിനുള്ള കോണ്‍ഫറന്‍സ് ഹാളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നീ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരുടെ ഓഫീസുകള്‍, അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ്, ഫിനാന്‍സ്, എക്‌സാം, പര്‍ച്ചേസ് തുടങ്ങി വിവിധ സെക്ഷനുകളും പുതിയ ബ്ലോക്കില്‍ പ്രവര്‍ത്തിക്കും. ദിവ്യാംഗ സൗഹൃദമാണ് കെട്ടിടം. ലിഫ്റ്റ്, വൈഫൈ, പാര്‍ക്കിംഗ് സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

date