Skip to main content

തെളിവെടുപ്പ് നടത്തി

 

കുമാരനെല്ലൂർ വില്ലേജിൽ ആരംഭിക്കാനുദ്ദേശിക്കുന്ന കരിങ്കൽ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പൊതുതെളിവെടുപ്പ് നടന്നു. കോഴിക്കോട് താലൂക്കിലെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂർ വില്ലേജിൽ സി കെ അബ്ദുൽ അസീസ്  ആരംഭിക്കാനുദ്ദേശിക്കുന്ന കരിങ്കൽ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ടാണ് പൊതുതെളിവെടുപ്പ് നടത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആശങ്കകളും നിർദേശങ്ങളും തെളിവെടുപ്പിൽ അറിയിച്ചു. 

ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, മലിനീകരണ നിയന്ത്രണ ബോർഡ് മേഖല ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ സിന്ധു രാധാകൃഷ്ണൻ, എൻവയോൺമെന്റൽ എഞ്ചിനീയർ ഷബ്ന കുശേ ശേഖർ, മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ എഞ്ചിനീയർ സൗമാ ഹമീദ്,
കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വാർഡ് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,  പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു

date