Skip to main content

യോഗ ഹാൾ ഉദ്ഘാടനം ചെയ്തു

 

നമ്പ്രത്തുകര  സർക്കാർ ഹോമിയോപ്പതി ഡിസ്‌പെൻസറിയിൽ  നാഷണൽ ആയുഷ് മിഷന്റെ ധനസഹായത്തോടെ നിർമ്മിച്ച യോഗ ഹാളിന്റെ ഉദ്ഘാടനം ടി പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ നിർമ്മല അധ്യക്ഷത വഹിച്ചു.

നാഷണൽ ആയുഷ് മിഷൻ, കോഴിക്കോട് ജില്ല പ്രോഗ്രാം മാനേജർ  ഡോ അനീന പി ത്യാഗരാജ് പദ്ധതി  വിശദീകരണം  നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സുനിത ബാബു, സ്ഥിരം സമിതി അധ്യക്ഷന്മാരായ സജീവൻ ഐ, അമൽ സരാഗ,വാർഡ് മെമ്പർ മോളി  പി, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ്‌  എൻ എം സുനിൽ സ്വാഗതവും ഹോമിയോപ്പതി ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ എ സി രമ്യ നന്ദിയും പറഞ്ഞു.

date