Skip to main content

സമന്വയ പഠിതാക്കളുടെ സംഗമവും ശിൽപശാലയും 23ന് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും

സമന്വയപദ്ധതി (ട്രാൻസ്‌ജെൻഡർ) പഠിതാക്കളുടെ സംഗമവും ശിൽപശാലയും ഫെബ്രുവരി 23ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 മുതൽ വൈകീട്ട് 5 വരെ ആലുവ ഫെഡറൽ ബാങ്ക്  ഓഫീസേഴ്‌സ് അസോസിയേഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ ആലുവ നിയോജക മണ്ഡലം എം.എൽ.എ അൻവർ സാദത്ത് അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, ആലുവ മുൻസിപ്പാലിറ്റി ചെയർമാൻ എം.ഒ ജോൺ തുടങ്ങിയവർ പങ്കെടുക്കും. വിജയരാജമല്ലിക, ശ്യാമ എസ് പ്രഭ എന്നിവർ സെമിനാറിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കും.

date