Skip to main content

എൻ്റെ ഭാരതം വികസിത ഭാരതം സംസ്ഥാനതല പ്രസംഗ മത്സരം ഫെബ്രുവരി 22 ന്

സ്വാതന്ത്ര്യത്തിൻ്റെ നൂറു  വർഷം ആഘോഷിക്കുന്ന 2047 ‎ലേക്കെത്തുമ്പോൾ രാജ്യം എങ്ങിനെ ആവണം എന്നുള്ള ആശയ‎ സ്വരൂപനത്തിനായി നെഹ്റു യുവകേന്ദ്ര യുവജനങ്ങൾക്കായി നടത്തുന്ന ‎സംസ്ഥാനതല പ്രസംഗമത്സരം സംഘടിപ്പിക്കും. ഫെബ്രുവരി 22 ന് എറണാകുളം യൂത്ത്‎ ഹോസ്റ്റലിൽ രാവിലെ 10 ന് മത്സരം നടത്തും.

 ജില്ലാ പഞ്ചായത്ത് പ്രസിഡ൯്റ്  മനോജ് മൂത്തേടൻ ഉദ്ഘാടനം നിർവഹിക്കും.  14 ജില്ലാതല‎ മത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ചവരും ലക്ഷദ്വീപ്, മാഹി ഉൾപ്പെടെയുള്ള ‎കേന്ദ്ര ഭരണപ്രദേശങ്ങളിലെയും വിജയികളാണ് സംസ്ഥാനതലത്തിൽ‎ മത്സരിക്കുക.  സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം ലഭിക്കുന്നവർക്ക് ഒരു‎ ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് അമ്പതിനായിരം രൂപയും‎ തുടർന്നുള്ള രണ്ടു സ്ഥാനക്കാർക്ക് ഇരുപത്തയ്യായിരം രൂപ ക്യാഷ്‎ പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കും.‎

date