Skip to main content
വാര്യത്തൊടി ടെമ്പിള്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

വാര്യത്തൊടി ടെമ്പിള്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

പുതുക്കാട് -ഒല്ലൂര്‍ നിയോജകമണ്ഡലങ്ങളെ തമ്മില്‍ യോജിപ്പിക്കുന്ന പ്രധാന ഗ്രാമീണ റോഡുകളില്‍ ഒന്നായ തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ വാര്യത്തൊടി ടെമ്പിള്‍ റോഡിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. കെ കെ രാമചന്ദ്രന്‍ എം.എല്‍.എ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 7.90 ലക്ഷം രൂപ ചെലവിലാണു വാര്യത്തൊടി ടെമ്പിള്‍ റോഡ് നവീകരണം. 135 മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് പുനരുദ്ധാരണം മൂന്നാഴ്ച കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓട നിര്‍മാണം, ടാറിങ് ജോലികള്‍ക്കാണ് തുടക്കമാകുന്നത്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്, പുത്തൂര്‍ കായല്‍ ടൂറിസം തുടങ്ങിയ ഇടങ്ങളിലേക്ക് എത്താന്‍ സഹായകരമാകുന്ന പാത കൂടിയാണിത്. ഭാവിയില്‍ ടൂറിസവുമായി ബന്ധപ്പെട്ടു മികച്ച വികസനം സാധ്യമാകുന്ന റോഡ് കൂടിയാണിത്. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗം കപില്‍ രാജ് സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date