Post Category
മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'മുട്ടക്കോഴി വളര്‍ത്തല്‍' എന്ന വിഷയത്തില്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27, 28 തീയതികളില്‍ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ 0491 2815454, 9188522713 നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരണം.
date
- Log in to post comments