Skip to main content

സൗജന്യ ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ് 

ഇലക്ട്രോണിക്‌സ് ഇലക്ട്രിക്കല്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കായി അസാപ്പ് കേരളയും മേവന്‍ സിലിക്കന്‍ കമ്പനിയും ചേര്‍ന്ന് വിഎസ്എല്‍ഐ എസ്ഒസി ഡിസൈനില്‍ സൗജന്യ വര്‍ഷോപ്പ് സംഘടിപ്പിക്കുന്നു. മൂന്നു ദിവസത്തെ ഓണ്‍ലൈന്‍ ശില്പശാലയില്‍ ആധുനിക ഇലക്ട്രോണിക് സിസ്റ്റത്തില്‍ ഉപയോഗിക്കുന്ന  വെരിലോഗ് (verilog) ഹാര്‍ഡ്വെയര്‍ ഡിസ്‌ക്രിപ്ഷന്‍ ലാംഗ്വേജിനെ കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

ഫെബ്രുവരി 24 മുതല്‍ 26 വരെ നടക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുന്നതിന് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 2000 പേര്‍ക്കാണ് അവസരം. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്നിവയില്‍ ബി ഇ / ബിടെക്, ഇലക്ട്രോണിക്‌സ് / എം എസ് സി,  ഇലക്ട്രോണിക്‌സില്‍ എംടെക്/എംഎസ്, രണ്ട്, മൂന്ന്, നാല് അധ്യയന വര്‍ഷങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള ബിരുദധാരികള്‍ക്കും പങ്കെടുക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫെബ്രുവരി 22നകം https://connect.asapkerala.gov.in/events/10985 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് ഇമെയില്‍- outreach@asapkerala.gov.in ഫോണ്‍: 7893643355.

date