Skip to main content

ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ കബ് ബുള്‍ബുള്‍ ഉത്സവം ഇന്ന് (ഫെബ്രുവരി 22)

ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ കബ് ബുള്‍ബുള്‍ ഉത്സവം ഇന്ന് (ഫെബ്രുവരി 22) രാവിലെ 10 മുതല്‍ ടൗണ്‍ഹാളില്‍ നടക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും ആയിരത്തിലധികം കുട്ടികള്‍ പങ്കെടുക്കും. സ്‌കൗട്ട് ഫൗണ്ടെഴ്‌സ് ഡേ ആഘോഷങ്ങളോടനുബന്ധിച്ച് ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം ഉച്ചയ്ക്ക് രണ്ടിന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും.

തൃശൂര്‍ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എ. അന്‍സാര്‍ അധ്യക്ഷനാകും. പി ബാലചന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥിയാകും. ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ്   ഗൈഡ്‌സ് നാഷണല്‍ കമ്മീഷണര്‍ ഹെഡ് കോട്ടേഴ്‌സ് റോവേഴ്‌സ് പ്രൊഫ. ഡോ. ഇ.യു രാജന്‍ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയില്‍ സംസ്ഥാന അവാര്‍ഡ് നേടിയ അധ്യാപകരെയും സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകരെയും ആദരിക്കും.

date