Skip to main content

സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2022-23 വര്‍ഷത്തെ (നിലയില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക്) വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു. ടി.ടി.സി, ഐ.ടി.ഐ/ഐ.ടി.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകള്‍, വിവിധ ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതും യോഗ്യത പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ ഫോറം മേഖല വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ സൗജന്യമായി ലഭിക്കും. 

അവസാന തീയതി ഫെബ്രുവരി 29 വൈകിട്ട് അഞ്ച് മണി. ആലപ്പുഴ ജില്ലയിലെ തൊഴിലാളികള്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കെ.സി.പി.ബില്‍ഡിംഗ്, ആര്യശാല, തിരുവനന്തപുരം - 695036 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 0471 2460667, 9188430667

date