Skip to main content

നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ് 28ന്

വിദേശത്ത് ജോലി തേടുന്നവര്‍ക്കായുള്ള നോര്‍ക്കയുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ് ഫെബ്രുവരി 28ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അപേക്ഷകര്‍ ഓണ്‍ലൈനായി www.norkaroots.org  വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷയും എസ് എസ് എല്‍ സി മുതലുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും (ഇംപ്രൂവ്‌മെന്റ്, സപ്ലി) ഉള്‍പ്പെടെ അസലും പകര്‍പ്പുകളും ഹാജരാക്കണം. മെഡിക്കല്‍ ഡിഗ്രി/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനായി അസല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.

രജിസ്റ്റര്‍ ചെയ്യുന്നതിനായി 708 രൂപയും ഓരോ സര്‍ട്ടിഫിക്കറ്റിനും 75 രൂപയുമാണ്. കുവൈറ്റ്, യു.എ.ഇ, ഖത്തര്‍, ബഹറിന്‍, സൗദി എംബസികളുടെ അറ്റസ്റ്റേഷന്‍ ചെയ്യാന്‍ നോര്‍ക്കയില്‍ സൗകര്യമുണ്ട്. ഓരോ സര്‍ട്ടിഫിക്കറ്റിനും യു.എ.ഇ -4475, കുവൈറ്റ് -3116, ബഹ്റിന്‍ -3416, ഖത്തര്‍ 3816,  സൗദി 15,500, അപ്പോസ്റ്റില്‍ -50  രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. ഫീസ് ക്യാഷായി സ്വീകരിക്കില്ല. കാര്‍ഡ്/ഇ -പെയ്‌മെന്റ് എന്നിവ മുഖേന നല്‍കാം. അപേക്ഷകന് പകരം ഒരേ വിലാസത്തിലുള്ള നോമിനിക്ക് ഫോട്ടോ ഐഡി പ്രൂഫുമായി ഹാജരായി അറ്റസ്റ്റേഷന്‍ ചെയ്യാവുന്നതാണ്. ഫോണ്‍: 0484 2371810, 2371830.

date