Skip to main content

തുറവൂര്‍ ബി.ആര്‍.സിയില്‍ പഠനോത്സവം

ആലപ്പുഴ: തുറവൂര്‍ ബി.ആര്‍.സിയില്‍ പഠനോത്സവം സംഘടിപ്പിച്ചു. എ.ഇ.ഒ പ്രസന്ന കുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. 
സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പഠനോത്സവം പൊതുവിദ്യാലയങ്ങളുടെ അക്കാദമികമികവും ഭൗതിക നേട്ടങ്ങളും സമൂഹവുമായി പങ്കുവെക്കുകയും വിദ്യാലയവും സമൂഹവും തമ്മിലുള്ള ബന്ധം ദൃഡമാക്കാനും ലക്ഷ്യമിട്ടാണ് നടപ്പാക്കുന്നത്. പരിപാടിയോടൊപ്പം 1,2  ക്ലാസുകളിലെ കുട്ടികളുടെ ബി.ആര്‍.സി.തല സംയുക്ത ഡയറി കിളി മൊഴി പ്രകാശനം ചെയ്തു.

ബി.ആര്‍.സി ഹാളില്‍ നടന്ന പഠനോത്സവത്തിന് ഡി.പി.ഒ. ബബുനാഥ്  അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി അനുജാ ആന്റണി, ട്രെയിനര്‍ ജയശ്രീ ടീച്ചര്‍, ട്രെയിനര്‍മാരായ കെ.എസ് ശ്രീദേവി ടീച്ചര്‍, സി.ആര്‍.സി.സിമാരായ അശ്വതി,പി.വിദ്യ,ആശ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date