Skip to main content

മത്സ്യബന്ധനത്തിനിടെ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി

ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് എച്ച്. സലാം എം.എല്‍.എ. സഹായധനം കൈമാറി. തുമ്പോളി ഫിഷറീസ് ഓഫീസിന്റെ പരിധിയില്‍ വരുന്ന വാടക്കല്‍ സൗത്ത് മത്സ്യഗ്രാമത്തിലെ 1335-ാം നമ്പര്‍ അംഗമായിരുന്ന ആന്റണി ഷിബിന്റന്‍, 883-ാം നമ്പര്‍ അംഗമായിരുന്ന സെബാസ്റ്റ്യന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള 50,000 രൂപ വീതം സഹായധനം കൈമാറിയത്.

ആന്റണിയുടെ ഭാര്യ ഷിനി ആന്റണി, സെബാസ്റ്റ്യന്റെ ഭാര്യ ബ്രിജിത സെബാസ്റ്റ്യന്‍ എന്നിവര്‍ സഹായധനം ഏറ്റുവാങ്ങി. ആലപ്പുഴ ബീച്ച് മത്സ്യ ഭവനില്‍ ചേര്‍ന്ന ചടങ്ങില്‍ കൗണ്‍സിലര്‍ പ്രഭാ ശശികുമാര്‍, മത്സ്യ തൊഴിലാളി ക്ഷേമനിധി റീജിയണല്‍ ഓഫീസര്‍ എ.വി. അനിത, ജൂനിയര്‍ അസിസ്റ്റന്റ് എ. അനീഷ് മോന്‍, ടി.ജി. റജി, കെ.പി. ഭുവനചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date