Skip to main content

സംസ്ഥാന പട്ടയമേള ഇന്ന് (ഫെബ്രുവരി 22); മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ജില്ലയില്‍ വിതരണം ചെയ്യുന്നത് 3922 പട്ടയങ്ങൾ

സംസ്ഥാന പട്ടയമേള ഇന്ന് (ഫെബ്രുവരി 22) വൈകീട്ട് മൂന്നിന് തെക്കിന്‍കാട് മൈതാനിയിൽ വിദ്യാര്‍ഥി കോര്‍ണറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ.രാജന്‍ അധ്യക്ഷനാവും. മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു എന്നിവര്‍ മുഖ്യാതിഥികളാവും. 

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇതേ സമയം അതത് ജില്ലകളിലെ പട്ടയങ്ങള്‍ മന്ത്രിമാര്‍ വിതരണം ചെയ്യും. മൂന്നാം പട്ടയമേളക്ക് ശേഷം തയ്യാറാക്കിയ 30,510 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ഈ സര്‍ക്കാരിന്റെ ആദ്യ രണ്ട് വര്‍ഷത്തിനിടയില്‍ നടത്തിയ മൂന്ന് പട്ടയമേളകളിലൂടെ വിതരണം ചെയ്ത 1,21,604 പട്ടയങ്ങള്‍ക്കൊപ്പം ഇപ്പോള്‍ വിതരണം ചെയ്യുന്ന പട്ടയങ്ങള്‍ കൂടി ചേര്‍ക്കുമ്പോള്‍ 1,52,114 പേരാണ് ഭൂമിയുടെ അവകാശികളാവുക. രണ്ടര വര്‍ഷം കൊണ്ട് ഒന്നര ലക്ഷം പട്ടയം എന്ന ചരിത്ര ദൗത്യം പൂര്‍ത്തീകരിക്കുകയാണ് സര്‍ക്കാര്‍. 

തൃശൂര്‍ ജില്ലയില്‍ 3922 പട്ടയങ്ങളാണ് നല്‍കുന്നത്. എല്‍ എ (1964)- 13, എല്‍ എ (1995)-24, കോളനി പട്ടയം- 5, എല്‍.ടി- 3508, മിച്ചഭൂമി- 13, വനഭൂമി പട്ടയം (1993)- 325, ഇനാം- 23, സുനാമി- 11 എന്നിങ്ങനെയാണ് ജില്ലയില്‍ വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ എണ്ണം. 

കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസ്, എം.പി മാരായ ടി.എന്‍ പ്രതാപന്‍, ബെന്നി ബെഹനാന്‍, രമ്യ ഹരിദാസ്, എം.എല്‍.എമാരായ പി ബാലചന്ദ്രന്‍, എ.സി മൊയ്തീന്‍, മുരളി പെരുനെല്ലി, വി.ആര്‍ സുനില്‍കുമാര്‍, ഇ.ടി ടൈസണ്‍ മാസ്റ്റര്‍, സി സി മുകുന്ദന്‍, കെ.കെ രാമചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പള്ളി, എന്‍.കെ അക്ബര്‍, സനീഷ് കുമാര്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഡോ. എ കൗശികന്‍, രാഷട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date