Skip to main content
ഭര്‍ത്താവ് കത്തിച്ചു കൊലപ്പെടുത്തിയ ആരതിയുടെ  വീട് വനിതാ കമ്മിഷന്‍ സന്ദര്‍ശിച്ചു

ഭര്‍ത്താവ് കത്തിച്ചു കൊലപ്പെടുത്തിയ ആരതിയുടെ  വീട് വനിതാ കമ്മിഷന്‍ സന്ദര്‍ശിച്ചു

ഭര്‍ത്താവ് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടര്‍ന്നു കൊല്ലപ്പെട്ട ആലപ്പുഴ പട്ടണക്കാട് വെട്ടയ്ക്കല്‍ വലിയ വീട്ടില്‍ ആരതി(32)യുടെ ബന്ധുക്കളെ വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഭര്‍ത്താവ് കടക്കരപ്പള്ളി കൊടിയശേരില്‍ ശ്യാം ജി ചന്ദ്രന്‍(36) സ്‌കൂട്ടറില്‍ ജോലിക്കു പോകുകയായിരുന്ന ആരതിയെ തടഞ്ഞു നിര്‍ത്തി പെട്രോളൊഴിച്ചു കത്തിച്ചത്. ആരതിയുടെ അമ്മ, അച്ഛന്‍, സഹോദരന്‍, മക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരെ വനിതാ കമ്മിഷന്‍ അംഗം സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു. 
    ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജയ, തുറവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ അനിത, മഞ്ചു ബേബി, പട്ടണക്കാട് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. പൊള്ളലേറ്റ ശ്യാം ജി ചന്ദ്രന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ പിന്നീട് മരിച്ചു. 

date