Skip to main content

തൊഴിൽ മേള, മൊബിലൈസേഷൻ ക്യാമ്പ്

കുടുംബശ്രീ ജില്ലാ മിഷൻ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ യോജന പദ്ധതിയുടെയും (ഡി.ഡി.യു.ജി.കെ.വൈ) കേരള നോളജ് ഇക്കോണമി മിഷന്റെയും ( കെ കെ ഇ എം) കീഴിൽ ഇരിങ്ങാലക്കുട, ചാലക്കുടി, ചേർപ്പ്, മാള, കൊടകര മതിലകം, വെള്ളാങ്ങല്ലൂർ എന്നീ ബ്ലോക്കുകൾ സംയുക്തമായി തൊഴിൽ മേള, മൊബിലൈസേഷൻ ക്യാമ്പ് എന്നിവ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 26 ന് ഇരിങ്ങാലക്കുട രാജീവ് ഗാന്ധി ടൗൺ ഹാളിൽ  നടക്കുന്ന തൊഴിൽ മേളയിൽ 18 മുതൽ 45 വയസ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഫെബ്രുവരി 26 ന് രാവിലെ 8.30 മണി മുതൽ 11 മണി വരെ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും. തൊഴിൽ അന്വേഷകർക്ക് ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യവും ലഭ്യമാണ്.

date