Skip to main content

പോസ്റ്റര്‍ രചനാ മത്സരം : സമ്മാനങ്ങള്‍ വിതരണം ചെയ്തു

അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പോസ്റ്റര്‍രചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. 'ഞങ്ങളുടെ ദുരന്തനിവാരണം' എന്ന വിഷയത്തിലായിരുന്നു മത്സരം.

വിമലഹൃദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അനന്യ എസ്. സുഭാഷ് ഒന്നാംസ്ഥാനം നേടി. ചാത്തന്നൂര്‍ എന്‍ എസ് എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അയന അശോക്, അതേ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരി എ ആര്‍ എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് സമ്മാനങ്ങള്‍ നല്‍കി. എ ഡി എം അനില്‍ സി എസ്, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date