Skip to main content

രഹിത ലഹരി പദ്ധതി': സ്‌കൂളുകൾക്ക് എൽ.ഇ.ഡി സ്‌ക്രോളിങ് മെസേജ് ബോർഡുകൾ കൈമാറി

രഹിത ലഹരി പദ്ധതിപ്രകാരം സ്‌കൂളുകൾക്കുള്ള എൽ.ഇ.ഡി മെസേജ് ബോർഡുകൾ കൈമാറുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്  നിർവഹിച്ചു. ചടങ്ങിൽ തിരുവനന്തപുരം നഗരത്തിലെ സ്‌കൂളുകൾക്കുള്ള എൽ.ഇ.ഡി മെസേജ് ബോർഡുകൾ അദ്ദേഹം വിദ്യാർഥികൾക്ക് കൈമാറി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടർമാരായ സിന്ധു ആർഉബൈദുള്ള എംലിസി ജോസഫ്, എൻ.എസ്.എസ് കോർഡിനേറ്റർമാരും പങ്കെടുത്തു.

ആരോഗ്യ വകുപ്പ് നാഷണൽ റ്റുബാക്കോ കൺട്രോൾ പ്രോഗ്രാം സെല്ലുമായി സഹകരിച്ച് വി.എച്ച്.എസ്.ഇഎൻ.എസ്.എസ് നടപ്പാക്കി വരുന്ന പദ്ധതികളുടെ തുടർച്ചയായാണ് രഹിത ലഹരി. പുകയില ഉല്പന്ന ഉപയോഗ നിയന്ത്രണ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  പദ്ധതിയുടെ ഭാഗമായി 2023 ഡിസംബർ എൻ.എസ്.എസ് ക്യാമ്പുകളിൽവിദ്യാലയങ്ങളിൽ സന്ദേശങ്ങൾ പതിച്ചമുഖം നോക്കുവാനുള്ള മെസേജ് മിറർ സ്ഥാപിച്ചിരുന്നു. വിദ്യാലയങ്ങൾക്കു സമീപമുള്ള കടകളിൽ രഹിത ലഹരി ജാഗ്രതാ സന്ദേശ പേപ്പർ ഡാങ്ക്ളറുകൾ തൂക്കിയിടുന്ന പ്രവർത്തനവും സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരുന്നു.

എല്ലാ വി.എച്ച്.എസ.ഇ എൻ.എസ്.എസ് സ്‌കൂളുകളിലുംനിരന്തര രഹിത ലഹരി ജാഗ്രതാ സന്ദേശങ്ങൾ കൈമാറുന്നതിനുംദിന ചിന്താ വിഷയങ്ങൾ അവതരിപ്പിക്കുന്നതിനുംവൈഫൈ കണക്റ്റിവിറ്റി ഉള്ളകളർ എൽ.ഇ.ഡി സ്‌ക്രോളിങ്ങ് മെസേജ് ബോർഡുകൾ സ്ഥാപിക്കുന്ന പ്രവർത്തനവും പൂർത്തിയായിരിക്കുന്നു. എൻ.റ്റി.സി.പി സെൽ അനുവദിച്ച ഫണ്ടിൽ നിന്ന് വി.എച്ച്.എസ്.ഇ ഇലക്ട്രോണിക്സ് വിഭാഗ വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് കുറഞ്ഞ ചെലവിൽ ബോർഡുകൾ നിർമ്മിച്ച് സ്ഥാപിച്ചിരിക്കുന്നത്.

പി.എൻ.എക്‌സ്. 812/2024

date