Skip to main content

മണിനാദം 2023  നാടന്‍പാട്ട് മത്സരം  

   ആലപ്പുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം ''മണിനാദം 2024'' നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ആലപ്പുഴ ജില്ലയില്‍ യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ/അവളിടം ക്ലബ്ബുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പ്രായപരിധി 18 - 40 വയസ്സ്. മത്സരത്തില്‍ പരമാവധി 10 പേര്‍ക്ക് പങ്കെടുക്കാം.  മത്സരത്തിന് അനുവദിച്ചിട്ടുള്ള സമയം 10 മിനിട്ട്. ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്ന  ക്ലബ്ബിന്  25,000, 10000, 5000 രൂപ വീതവും സംസ്ഥാന തലത്തില്‍ വിജയിക്കുന്ന ക്ലബ്ബിന്  100000, 75000, 50000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും . താല്‍പര്യമുള്ള ടീമുകള്‍ ഫെബ്രുവരി 26 നകം പങ്കെടുക്കുന്നവരുടെ പേര്, മേല്‍വിലാസം, ജനന തീയതി, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ ജില്ല യുവജന കേന്ദ്രം, മിനി സിവില്‍ സ്റ്റേഷന്‍, തത്തംപള്ളി പി.ഒ, ആലപ്പുഴ എന്ന വിലാസത്തിലോ, alpydyc@gmail.com  എന്ന മെയിലിലോ അപേക്ഷിക്കണം. 
ഫോണ്‍: 0477-2239736, 9847133866

date