പെരുമ്പിലാവ്-നിലമ്പൂര്‍ സംസ്ഥാന റോഡ് വികസനം യാഥാര്‍ത്ഥ്യമായി
*ഉദ്ഘാടനം 28 ന്
കുന്നംകുളം മണ്ഡലത്തിലെ പെരുമ്പിലാവ്-നിലമ്പൂര്‍ സംസ്ഥാന റോഡ് വികസനം യാഥാര്‍ത്ഥ്യമായി. 2021-22 ലെ സംസ്ഥാന ബജറ്റില്‍ നിന്നും അനുവദിച്ച 4.5 കോടി രൂപ വിനിയോഗിച്ചാണ് റോഡ് യാഥാര്‍ത്ഥ്യമാക്കിയത്. വര്‍ഷങ്ങളായുള്ള ജനങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. എ.സി മൊയ്തീന് എംഎല്‍എയുടെ ശ്രമഫലമായാണ് ഫണ്ട് ലഭ്യമായത്. കടവല്ലൂര്‍ പഞ്ചായത്തിലെ പെരുമ്പിലാവ് മുതല്‍ തൃശ്ശൂര്‍ ജില്ലാ അതിര്‍ത്തിയായ തണത്ര പാലം വരെ 3.372 കിലോ മീറ്റര്‍ നീളത്തിലാണ് റോഡ് ആധുനിക രീതിയില്‍ ബിഎം ബിസി നിലവാരത്തില്‍ നിര്‍മ്മിച്ചത്.
ദിവസേന ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണിത്. പ്രദേശത്തെ ആളുകളുടെ നിരന്തരമായ ആവശ്യമായിരുന്നു ഇടുങ്ങിയതും എന്നാല്‍ ഏറെ വാഹനങ്ങള്‍ കടന്നു പോകുന്നതുമായ റോഡിന്റെ വികസനം.
പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, കൂറ്റനാട് തുടങ്ങിയ പാലക്കാട് ജില്ലയിലെ പ്രധാന സ്ഥലകളിലേക്കും നിലമ്പൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലേക്കുമെല്ലാം ഈ റോഡ് വഴിയാണ് തൃശ്ശൂര്‍, കുന്നംകുളം, ഗുരുവായൂര്‍ ഭാഗത്തുനിന്ന് ബസ് സര്‍വീസുകളുള്ളത്.
നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡിന്റെ ഉദ്ഘാനം ഫെബ്രുവരി 28 ന് വൈകീട്ട് 4 ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. എ.സി മൊയ്തീന് എംഎല്‍എ അധ്യക്ഷനാകും.
- Log in to post comments