Skip to main content

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സണെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യാ സർവീസിലോ സംസ്ഥാന സർവീസിലോ പ്രവർത്തിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. കൃഷിപൊതുവിതരണംപോഷകാഹാരംആരോഗ്യം അല്ലെങ്കിൽ സമാന മേഖലകളിൽ ഭക്ഷ്യസുരക്ഷനയരൂപീകരണംഭരണനിർവഹണം എന്നിവയിൽ അറിവും പരിചയവുമുള്ളവരുമായിരിക്കണം. പൊതുഭരണംകൃഷിനിയമംമനുഷ്യാവകാശംസാമൂഹ്യ സേവനംമാനേജ്‌മെന്റ്‌പോഷണംആരോഗ്യംഭക്ഷ്യനയം എന്നിവയിൽ വിപുലമായ അറിവും പ്രവൃത്തിപരിചയവുമുള്ളവർക്കും അപേക്ഷിക്കാം. ദരിദ്ര വിഭാഗങ്ങളുടെ ഭക്ഷ്യപോഷണ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിൽ കഴിവു തെളിയിച്ചിട്ടുള്ളവർക്കും അപേക്ഷ നൽകാം. 65 വയസാണ് പ്രായപരിധി. ബയോഡാറ്റ സഹിതമുള്ള അപേക്ഷ സെക്രട്ടറിഭക്ഷ്യ പൊതുവിതരണ വകുപ്പ്ഗവ. സെക്രട്ടേറിയറ്റ്തിരുവനന്തപുരംകേരളം എന്ന വിലാസത്തിലോ secy.food@kerala.gov.in എന്ന മെയിലിലോ 15 ദിവസത്തിനകം സമർപ്പിക്കണം.

പി.എൻ.എക്‌സ്. 820/2024

date