Skip to main content
ദ്വദിന ശില്പശാല

ദ്വദിന ശില്പശാല

സുസ്ഥിരവികസനപ്രവര്‍ത്തനങ്ങളുടെഭാഗമായി ബാല-ബാലികാ സഭ, മഹിളാസഭ എന്നിവ രൂപീകരിക്കുന്നതിനുള്ള ദ്വിദിന പരിശീലനം ഇത്തിക്കര ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. കല്ലുവാതുക്കല്‍, ചിറക്കര, പൂതക്കുളം, ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അങ്കണവാടി പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് പരിശീലനം നല്‍കിയത്. കില ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഡി സുധീന്ദ്ര ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.

date