Skip to main content

അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം

        കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി വിദ്യാഭ്യാസ വായ്പയെക്കുറിച്ച് പഠനം നടത്താൻ തീരുമാനിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി വിദ്യാഭ്യാസ വായ്പയുടെ ഗുണഭോക്താക്കളായ വിദ്യാർഥികളിൽ നിന്നും അവരുടെ രക്ഷിതാക്കളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും സമിതി സ്വീകരിക്കുന്നതും അതിൽ പ്രസക്തമായവയിന്മേൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുപ്പ് നടത്തുന്നതുമാണ്.

        സമിതി മുമ്പാകെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ താല്പര്യമുള്ളവർക്ക് സ്വന്തം കയ്യൊപ്പ്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ രേഖപ്പെടുത്തി സമിതി അധ്യക്ഷനെ അഭിസംബോധന ചെയ്തുകൊണ്ട് അഭിപ്രായങ്ങളും നിർദേശങ്ങളും താഴെ പറയുന്ന മേൽവിലാസത്തിൽ മാർച്ച് ഏഴിന് മുൻപായി സമർപ്പിക്കാം. വിലാസം:  ചെയർമാൻ, യുവജന ക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതികേരള നിയമസഭവികാസ്ഭവൻ (പി.ഒ.), 695 033 (പിൻ), തിരുവന്തപുരം. ഇമെയിൽyac@niyamasabha.nic.in ഫോൺ0471 2512151.

പി.എൻ.എക്‌സ്. 828/2024

date