Skip to main content

ക്ഷേമനിധി ആനുകൂല്യങ്ങൾ കൈമാറി

        വയനാട് ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗമായ അജിഷ് ജോസഫിന്റെ അവകാശിക്ക് അദ്ദേഹത്തിന്റെ വീട്ടിൽ നേരിട്ടെത്തി ബോർഡ് ചെയർമാൻ കെ.കെ. ദിവാകരൻ എക്സ്. എം.എൽ.എ ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്തു. റീഫണ്ട്, ശവസംസ്കാര ധനസഹായം, മരണാനന്തര ധനസഹായം എന്നീ ഇനങ്ങളിലായി അജീഷ് ജോസഫിന്റെ അവകാശിക്ക് 1,51,702 രൂപയാണ് വിതരണം ചെയ്തത്.

പി.എൻ.എക്‌സ്. 829/2024

date