Skip to main content

ലൈബീരിയൻ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി ബോർഡ് കേരള നഴ്സിംഗ് കൗൺസിൽ സന്ദർശിച്ചു

        ലൈബീരിയൻ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡിന്റെ പ്രതിനിധി സംഘം കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ്‌ കൗൺസിൽ സന്ദർശിച്ചു. ലൈബീരിയൻ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് എക്സിക്യൂട്ടീവ് രജിസ്ട്രാർ സിസിലിയ.സി.കെപാങ്ബാല ഫ്ലോമോയുടെ നേതൃത്വത്തിലുള്ള ആറംഗ പ്രതിനിധി സംഘത്തെ കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ്‌ കൗൺസിൽ പ്രസിഡന്റ് ഉഷാദേവി പി., രജിസ്ട്രാർ ഡോ. സോന പി.എസ്, വൈസ് പ്രസിഡന്റ് ഉഷ റ്റി.പി, ഡെപ്യൂട്ടി രജിസ്ട്രാർ ആശ പി. നായർ, കൗൺസിലംഗങ്ങൾ, ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിലിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി മനസിലാക്കാൻ സന്ദർശനം സഹായകരമായി എന്ന് സിസിലിയ.സി.കെപാങ്ബാല ഫ്ലോമോ അഭിപ്രായപ്പെട്ടു.

പി.എൻ.എക്‌സ്. 831/2024

date