Skip to main content

ചേലക്കര എസ്.എം.ടി.ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം 2024 ഫെബ്രുവരി 23 വെള്ളിയാഴ്ച രാവിലെ 10.30 ന്

ചേലക്കര പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്ന് ചേലക്കര എസ്.എം.ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് സംസ്ഥാന സർക്കാരിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ച 2 കോടിയുടെ രൂപയുടെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം 2024 ഫെബ്രുവരി 23 വെള്ളിയാഴ്ച രാവിലെ 10.30 ന് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് അധ്യക്ഷത വഹിക്കും. ഇതോടൊപ്പം

കെ.എസ്.എഫ്.ഇ യുടെ സി.എസ് .ആർ ഫണ്ടിൽ നിന്ന് ചേലക്കര ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച 15 ലാപ് ട്ടോപ്പുകളുടെയും കമ്പ്യൂട്ടർ ലാബിൻ്റെ നവീകരണത്തിനായി അനുവദിച്ച 12.45 ലക്ഷം രൂപയുടെ വിതരണവും മന്ത്രി നിർവ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ , ജില്ലാ പഞ്ചായത്തംഗം കെ.ആർ മായ, കെ എസ് എഫ് ഇ എംഡി ഡോ. എസ് കെ സനൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

date