Skip to main content
ശാന്തമ്മയ്ക്ക് ഇനി സ്വന്തം ഭൂമിയിൽ തലചായ്ക്കാം

ശാന്തമ്മയ്ക്ക് ഇനി സ്വന്തം ഭൂമിയിൽ തലചായ്ക്കാം

പുത്തൂർ വില്ലേജിൽ താമസിക്കുന്ന കടമ്പാട്ടിൽ വീട്ടിൽ ശാന്തമ്മയ്ക്ക് ഇനി സ്വന്തം ഭൂമിയിൽ തലചായ്ക്കാം....45 വർഷത്തിലേറെയായി 9 സെന്റ് ഭൂമി കൈവശം വെച്ചിട്ടും സ്വന്തമായി അവകാശമില്ലായിരുന്നു.ശാന്തമ്മയുടെ ഭർത്താവിന് കൃഷിയ്ക്കായാണ് തേക്കേ മഠം ദേവസ്വം വെറും പാട്ടത്തിന് ഭൂമി നൽകിയത്. ഭർത്താവിന്റെ വേർപാടും ഭൂമി സ്വന്തമല്ലെന്ന സങ്കടവും അലട്ടുകയായിരുന്ന ശന്താമ്മയ്ക്ക് പട്ടയം ലഭിച്ചതോടെ ഭൂമി സ്വന്തമല്ല എന്ന സങ്കടത്തിനാണ് പരിഹാരം ആയത്.

10 കൊല്ലം മുമ്പാണ് ആ ഭൂമിയിൽ വീടുവെച്ചതും. ഏറെ നാളായി ഇതിന് പിന്നാലെ നടക്കുന്നുവെങ്കിലും ഒരു പരിഹാരം കാണാൻ കഴിഞ്ഞില്ല. എന്നാൽ പട്ടയ മേളയിലൂടെ ഇത്രയും നാൾ താമസിച്ച ഭൂമിയുടെ അവകാശികളാകാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് ഇവർ.

date