Skip to main content

ഗവ.യു.പി സ്കൂൾ കിള്ളിമംഗലം പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം 2024 ഫെബ്രുവരി 23 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്

കിള്ളിമംഗലം ഗവ.യു.പി സ്കൂളിന് സംസ്ഥാന സർക്കാരിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ച 2 കോടിയുടെ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം 2024 ഫെബ്രുവരി 23 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിക്കും. പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡൻ്റ് വി.തങ്കമ്മ അധ്യക്ഷത വഹിക്കും. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. അഷറഫ് ,ജില്ല പഞ്ചായത്ത് അംഗം കെ. ആർ മായ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഇതോടൊപ്പം സമഗ്രശിക്ഷ കേരള പഴയന്നൂർ ബി.ആർ.സി സ്റ്റാർസ് പ്രീ പ്രൈമറി പദ്ധതി പ്രകാരം അനുവദിച്ച വർണക്കൂടാരത്തിൻ്റെയും വിദ്യാലയത്തിൻ്റെ 115-മത് വാർഷികാഘോഷത്തിൻ്റെയും ഉദ്ഘാടനം മന്ത്രി നിർവ്വഹിക്കും.

date