Skip to main content
ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കബ് ബുള്‍ ബുള്‍ ഉത്സവം നടത്തി

ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കബ് ബുള്‍ ബുള്‍ ഉത്സവം നടത്തി

ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് തൃശ്ശൂര്‍ ജില്ലാ ഫൗണ്ടേഷന്‍ ഡേ, മെറിറ്റ് ഡോ, കബ്ബ് ബുള്‍ ബുള്‍ ഉത്സവം നടത്തി. വേള്‍ഡ് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ ഫൗണ്ടേഷന്‍ ദിനാചരണത്തിന്റെ ഭാഗമായി കബ് ബുള്‍ ബുള്‍ ഉത്സവം വിവിധ പരിപാടികളോടെയാണ് നടത്തിയത്. പരിപാടികളുടെ ഉദ്ഘാടനം നാഷണല്‍ കമ്മീഷണര്‍ പ്രൊഫ. ഇ.യു രാജന്‍ നിര്‍വ്വഹിച്ചു. മെറിറ്റ് ഡേ പരിപാടികളുടെ ഉദ്ഘാടനം തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ഡോ. എ. അന്‍സാര്‍ നിര്‍വ്വഹിച്ചു.

ഇന്റര്‍നാഷണല്‍, നാഷണല്‍, സംസ്ഥാന തലത്തില്‍ അംഗീകാരം നേടിയവരെയും ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വരേയും ആദരിച്ചു. ജിഷോ എസ്. പുത്തൂര്‍, എ.എം ജെയ്‌സണ്‍, വി.എസ് ഡേവിഡ്, ടി.ഒ ത്രേസ്യാമ്മ, ബിനിത കെ. മാത്യു, സി.ഐ തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

date