Skip to main content
കൊട്ടാരംതോപ്പിലെ പത്ത് കുടുംബങ്ങളുടെ ഭൂമി എന്ന സ്വപ്നത്തിന് സാഫല്യം

കൊട്ടാരംതോപ്പിലെ പത്ത് കുടുംബങ്ങളുടെ ഭൂമി എന്ന സ്വപ്നത്തിന് സാഫല്യം

ആലപ്പുഴ: കാത്തിരിപ്പിനൊടുവിൽ സുരേന്ദ്രനും കുടുംബത്തിനും സ്വന്തം പേരിൽ ഭൂമിയായി. ഇവർക്കൊപ്പം കാർത്തികപ്പള്ളി താലൂക്കിലെ കുമാരപുരം വില്ലേജിൽ താമല്ലാക്കൽ വടക്കുംമുറിയിൽ കൊട്ടാരംതൊപ്പ് നിവാസികളായ പത്ത്   കുടുംബങ്ങളാണ് ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല പട്ടയമേളയിൽ പട്ടയം ലഭിച്ചതോടെ ഭൂമിയുടെ അവകാശികളായത്.
സ്വന്തം പേരിൽ ഭൂമി ലഭിക്കാൻ മത്സ്യ തൊഴിലാളിയായ മുല്ലശ്ശേരിൽ സുരേന്ദ്രനും കുടുംബവും 20 വർഷത്തിലേറെയായി കാത്തിരിക്കുകയായിരുന്നു.  ആകെയുള്ള പത്ത് സെന്റ് വസ്തുവിൽ പഴയ വീട് മാത്രമാണ് ഇവർക്കുള്ളത്. പട്ടയമില്ലാത്തതിനാൽ മറ്റു സർക്കാർ ആനുകൂല്യങ്ങൾക്കൊന്നും അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് ' എന്ന ലക്ഷ്യം പൂർത്തിയാക്കാനായി റവന്യൂ വകുപ്പ് സംഘടിപ്പിച്ച നാലാമത് പട്ടയമേളയുടെ ഭാഗമായാണ് കുമാരപുരം വില്ലേജിലെ  കൊട്ടാരംതൊപ്പ് നിവാസികളായ പത്ത് കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചത്.

date