Skip to main content

50 വർഷത്തെ കാത്തിരിപ്പ്, അയ്യൻകോയിക്കൽ കോളനിക്കാർ ഇനി ഭൂമിയുടെ അവകാശികൾ

ആലപ്പുഴ: കാർത്തികപ്പള്ളി താലൂക്കിലെ അയ്യൻകോയിക്കൽ കോളനിക്കാർ പട്ടയത്തിനായി കാത്തിരുന്നത് 50 വർഷം.
വർഷങ്ങൾ നീണ്ട തങ്ങളുടെ ആഗ്രഹം സഫലമായതിന്റെ സന്തോഷമായിരുന്നു എല്ലാവരുടെയും മുഖത്ത്. കീരിക്കാട് വില്ലേജിലെ അയ്യൻകോയിക്കൽ മുനിസിപ്പൽ കോളനിയിലെ ആറു പട്ടികവർഗ കുടുംബങ്ങൾക്കാണ് സംസ്ഥാന സർക്കാരിന്റെ നാലാമത് പട്ടയമേളയിലൂടെ പട്ടയം ലഭിച്ചത്. കോളനിയിൽ താമസിക്കുന്നവരുടെ പൂർവ്വികർ ആര്യങ്കാവിൽ നിന്നും ഇവിടേയ്ക്ക് കുടിയേറി താമസിച്ചവരാണ്. നാളിതുവരെ ഈ ഭൂമിക്ക് പട്ടയം ലഭിച്ചിരുന്നില്ല. 
പൂർണ്ണമായും ജീർണാവസ്ഥയിലുള്ള വീടുകൾ 25 വർഷത്തിനു മുൻപ് നിർമ്മിച്ചവയാണ്. വീടുകൾ ഏത് സമയവും നിലംപൊത്തുമെന്ന അവസ്ഥയിലായതോടെ പലരും ഇവിടം വിട്ട് മറ്റു സ്ഥലങ്ങളിൽ വാടകയ്ക്ക് താമസം മാറി. പുതിയ വീട് നിർമ്മിക്കുന്നതിന് ആവശ്യമായ സഹായത്തിനായി പലരും വിവിധ ഓഫീസുകളെ സമീപിച്ചെങ്കിലും പട്ടയം ലഭിക്കാത്തതിനാൽ അവയെല്ലാം നിരസിക്കുകയായിരുന്നു. ഇപ്പോൾ തങ്ങളുടെ ആഗ്രഹം സാധിച്ചുതന്ന സർക്കാരിനോട് നന്ദിയുണ്ടെന്നും കോളനിയിലെ താമസക്കാരിയായ അനിത പറയുന്നു

date