Skip to main content
എൻ്റെ വോട്ട് എൻ്റെ അവകാശം,  സ്റ്റിക്കറുകൾ പതിപ്പിച്ചു

എൻ്റെ വോട്ട് എൻ്റെ അവകാശം,  സ്റ്റിക്കറുകൾ പതിപ്പിച്ചു

ആലപ്പുഴ: സമ്മതിദാനം കൃത്യമായി നിറവേറ്റുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നൽകുന്ന സ്റ്റിക്കറും പോസ്റ്ററും ജില്ല കളക്ടർ ജോൺ വി. സാമുവൽ പ്രകാശനം ചെയ്തു. ആലപ്പുഴ നഗരത്തിലെ വിവിധ സ്റ്റാൻ്റുകളിലെ ഓട്ടോറിക്ഷകളിലാണ് സ്റ്റിക്കറുകൾ പതിപ്പിച്ചത്.
മറ്റ് പൊതുഗതാഗത വാഹനങ്ങളിലും സ്റ്റിക്കറുകൾ പതിപ്പിക്കാൻ ജില്ല കളക്ടർ ആർ.ടി.ഒയ്ക്ക് നിർദ്ദേശം നൽകി.
സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ 
റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എ.കെ. ദിലു, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജി.എസ്.രാധേഷ്, സ്വീപ്പ് നോഡൽ ഓഫീസർ ഫിലിപ്പ് ജോസഫ് മറ്റ് ഉദ്യോഗസ്ഥർ ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
 

date