Skip to main content

സ്‌നേഹാരാമം ഉദ്ഘാടനം

‘മാലിന്യമുക്ത നവകേരളം’ ശുചിത്വ സന്ദേശത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജ് എന്‍.എസ്.എസ് യൂണിറ്റ് അങ്ങാടിപ്പുറം- മലപ്പുറം റോഡില്‍ നിര്‍മിച്ച സ്‌നേഹാരാമം ബ്ലോക്ക് പഞ്ചായത്തംഗം കെ. ദിലീപ് ഉദ്ഘാടനം ചെയ്തു. അങ്ങാടിപ്പുറം പഞ്ചായത്തംഗം രത്‌നകുമാരി, പ്രിന്‍സിപ്പല്‍ ടി.ടി മഞ്ജുഷ, പി.ടി.എ വൈസ് പ്രസിഡന്റ് മണികണ്ഠന്‍,  എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ടി.ജി സജിത്ത് കുമാര്‍, കെ.വി.ആര്‍ ഓട്ടോമൊബൈല്‍സ് മാനേജര്‍ ശ്രീവല്‍സണ്‍, എന്‍.എസ്.എസ് വളണ്ടിയര്‍ ഭഗത്ത് സംസാരിച്ചു.

date