Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നാല് മുതല്‍ ഏഴ് വരെ മലപ്പുറം ടൗണ്‍ ഹാളില്‍ വെച്ച് നടത്തുന്ന ജില്ലാതല ഉത്പന്ന പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് വിവിധ ആവശ്യങ്ങള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രചാരണത്തിനായി ബോര്‍ഡുകള്‍, ബാനറുകള്‍, നോട്ടീസുകള്‍ എന്നിവ പ്രിന്റ് ചെയ്യല്‍, വാഹന പ്രചരണം നടത്തുന്നതിനും, സ്റ്റേജ് പരിപാടികള്‍ക്കും ഉദ്ഘാടന ചടങ്ങിന് സൗണ്ട് സിസ്റ്റം, പന്തല്‍, സുരക്ഷാ ക്രമീകരണം എന്നിവയ്ക്കാണ്  ക്വട്ടേഷന്‍. താത്പര്യമുള്ളവര്‍ ഫെബ്രുവരി 28ന് ഉച്ചയ്ക്ക് രണ്ടിനകം  ജില്ലാ വ്യവസായ കേന്ദ്രം ഓഫീസില്‍ നേരിട്ട് ക്വട്ടേഷന്‍ നല്‍കണം. ഓരോന്നിനും വെവ്വേറെയായാണ് ക്വട്ടേഷന്‍ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0483237405

date