Skip to main content

ഞങ്ങളും ഭൂമിയുടെ അവകാശികൾ

വഴിക്കടവ് കുറുമ്പലക്കോട് വില്ലേജിലെ കാരക്കോട് അമ്പലതൊടിയിൽ ശ്രീജക്ക് ലഭിച്ചത് 40 സെൻറ് ഭൂമിയുടെ പട്ടയം. സർക്കാരിൽ നിന്ന് ഭൂമി പതിച്ചു കിട്ടിയ പതിനേഴോളം കുടുംബങ്ങളാണ് കാരക്കോട് കോളനിയിൽ താമസിക്കുന്നത്. ഭൂമിക്ക് പട്ടയം ലഭിക്കാത്തതിനാൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനും രേഖകൾ ഉണ്ടാക്കുന്നതിനും ഏറെ പ്രയാസപ്പെട്ടിരുന്നു. കോളനിയിലെ പത്തോളം കുടുംബങ്ങൾക്ക് ജില്ലാതല പട്ടയമേളയിൽ ഇന്ന് തന്നെ ഭൂമിയുടെ അവകാശരേഖ ലഭിച്ചിട്ടുണ്ട്. മറ്റ് കുടുംബങ്ങളും അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഇവർക്കും ഉടൻതന്നെ പട്ടയം ലഭ്യമാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായും ശ്രീജ പറഞ്ഞു.

date