Skip to main content

ഭൂമിയുടെ അവകാശിയായി: കുപ്പച്ചിക്ക് ആനന്ദ കണ്ണീർ

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം . നിറകണ്ണുകളോടെ കുപ്പച്ചി മടങ്ങുന്നത് ഭൂമിയുടെ അവകാശിയായി. മേലാറ്റൂർ നെടുങ്ങമ്പാറയിലെ70 വയസ്സുകാരി കുപ്പച്ചിയും മരുമകൾ ലീലയും വീട്ടിലേക്ക് മടങ്ങുന്നത് ഭൂമിയുടെ അവകാശികളായി. ഭർത്താവ് ചാത്തന് വർഷങ്ങൾക്കു മുമ്പ് പണിയെടുത്ത ഭൂഉടമയിൽ നിന്നും പതിച്ചു കിട്ടിയ ഒൻപതര സെന്റ് സ്ഥലത്തിന് ഇതുവരെയും പട്ടയവും രേഖകളും ഉണ്ടായിരുന്നില്ല. സർക്കാറിന്റെ പട്ടയ മിഷനിലൂടെ അപേക്ഷിച്ചു കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ഭൂമിയുടെ രേഖകൾ കൈകളിൽ എത്തിയ സംതൃപ്തിയിൽ സർക്കാറിനോടും ഉദ്യോഗസ്ഥരോടും നന്ദി അറിയിച്ചാണ് ജില്ലാതല പട്ടയമേളയിൽ നിന്നും കുപ്പച്ചി വീട്ടിലേക്ക് മടങ്ങിയത്.

date