Skip to main content

നെല്ലിമേട് ഗവ എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിടം നിര്‍മാണോദ്ഘാടനം ഇന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും

പെരുമാട്ടി ഗ്രാമപഞ്ചായത്ത് 2023-24 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന നെല്ലിമേട് ഗവ എല്‍.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന്(ഫെബ്രുവരി 23) ഉച്ചയ്ക്ക് 2.30 ന് പൊതുമരാമത്ത് വകുപ്പ് ആന്‍ഡ്് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. ചിറ്റൂര്‍ പുതുനഗരം പൊതുമരാമത്ത് വകുപ്പ് കെട്ടിടം ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ജെ ഷമീം റിപ്പോര്‍ട്ട് അവതരിപ്പിക്കും. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍, ജില്ലാ പഞ്ചായത്തംഗം മാധുരി പത്മനാഭന്‍, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കൃഷ്ണകുമാര്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. മുരുകദാസ്, കെ. സരിത, പെരുമാട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സുരേഷ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷനന്ദിനി, ചിറ്റൂര്‍ എ.ഇ.ഒ. പി. അബ്ദുള്‍ ഖാദര്‍, പ്രധാനാധ്യാപിക ആര്‍. ഗുണലക്ഷ്മി, പി.ടി.എ. പ്രസിഡന്റ് രണജിത്ത്, നെന്മാറ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ സി. ശിവന്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി. രാജേഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

ആലത്തൂരില്‍ കിഴങ്ങ് വര്‍ഗങ്ങളുടെ കുംഭവിത്ത് മേള

24 വരെ തുടരും

ആലത്തൂര്‍ കൃഷിഭവന് കീഴിലുള്ള നിറ ഇക്കോഷോപ്പിന്റെ ആഭിമുഖ്യത്തില്‍ ആലത്തൂരില്‍ കുംഭവിത്ത് മേള തുടരുന്നു. കിഴങ്ങ് വര്‍ഗ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത കിഴങ്ങ് വിളകള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് കുംഭവിത്ത് മേള നടക്കുന്നത്. നാടന്‍ ചേന, കാച്ചില്‍, കൂവ, നേന്ത്രന്‍ കന്ന്, ഇഞ്ചി തുടങ്ങിയവയുടെ വിത്തുകളാണ് മേളയിലൂടെ മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നത്. ആലത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നിറ ഇക്കോ ഷോപ്പിലൂടെ നടക്കുന്ന മേള 24 വരെ തുടരും.
ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി മേള ഉദ്ഘാടനം ചെയ്തു. മേളയിലുടെ തനതായ കിഴങ്ങു വിളകളെ യുവകര്‍ഷകരിലേക്ക് എത്തിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനെ പറ്റിയും പ്രസിഡന്റ് സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പെരുവക്കല്‍ അധ്യക്ഷനായി. വികസന സ്റ്റാന്‍ഡിങ് ചെയര്‍പേഴ്സണ്‍ കുമാരി, വാര്‍ഡംഗം നജീബ്, കൃഷി ഓഫീസര്‍ കെ. ശ്രുതി, കാര്‍ഷിക വികസന സമിതി അംഗം ശശിധരന്‍ പൂങ്ങോട്, നിറ ഇക്കോ ഷോപ്പ് ഭാരവാഹികളായ ഗംഗാധരന്‍, ഗൗതമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date