Skip to main content

യുവജന കമ്മീഷൻ തൊഴിൽ മേള നാളെ

കോട്ടയം: തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മിഷൻ നാളെ(ഫെബ്രുവരി 24) രാവിലെ 08.30 മുതൽ പാലാ സെന്റ് തോമസ് കോളജിൽ വെച്ച്  തൊഴിൽമേള സംഘടിപ്പിക്കുന്നു.
 കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും പാലാ സെന്റ് തോമസ് കോളജിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'കരിയർ എക്‌സ്‌പോ 2024' ജോസ് കെ.മാണി എം.പി. ഉദ്ഘാടനം ചെയ്യും. പതിനെട്ടിനും 40 വയസിനുമിടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.  നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്‌സ്‌പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്‌സ്‌പോയിൽ പങ്കെടുക്കാം. തൊഴിൽദാതാക്കളുടെ വിവരങ്ങൾ യുവജന കമ്മീഷൻ വെബ്‌സൈറ്റിൽ (ksyc.kerala.gov.in) നൽകിയിട്ടുണ്ട്.  ഫോൺ: 0471 2308630, 7907565474

date