Skip to main content

ലോകസഭാ തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സുഗമവും കാര്യക്ഷമവുമായി നടത്തുന്നതിന് ജില്ലാതല നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ഉത്തരവിറക്കി.

നോഡല്‍ ഓഫീസര്‍, ചുമതലകള്‍ എന്നീ ക്രമത്തില്‍:

കെ അജീഷ്, എഡിഎം (മാന്‍പവര്‍ മാനേജ്മെന്റ്, മാതൃകാ പെരുമാറ്റച്ചട്ടം), പ്രതീക് ജെയിന്‍, അസിസ്റ്റന്റ് കലക്ടര്‍ (ട്രെയിനിംഗ് മാനേജ്മെന്റ്, സ്വീപ്പ്), കെ ജി ജയകൃഷ്ണന്‍, ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ്, പിഡബ്ല്യുഡി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഓഫീസ് (മെറ്റീരിയല്‍ മാനേജ്മെന്റ്), പി ആര്‍ സുമേഷ്, റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ്), കെ പി പ്രദീപ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ (കംപ്യൂട്ടറൈസേഷന്‍, സൈബര്‍ സെക്യൂരിറ്റി, ഐടി), ഹര്‍ഷില്‍ കുമാര്‍ മീണ, സബ് കലക്ടര്‍ (ക്രമസമാധാനം, വോട്ടിംഗ് മെഷീന്‍, സുരക്ഷ പദ്ധതി), സി ശ്രീകുമാര്‍, എല്‍.ആര്‍ തഹസില്‍ദാര്‍, കോഴിക്കോട് (ഇവിഎം മാനേജ്മെന്റ്), കെ പി മനോജന്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍, കോഴിക്കോട് (ചെലവ് നിരീക്ഷണം), എ എം പ്രേംലാല്‍, ആര്‍ ആര്‍ തഹസില്‍ദാര്‍, കോഴിക്കോട് (ബാലറ്റ് പേപ്പര്‍, പോസ്റ്റല്‍ ബാലറ്റ്, ഇടിപിബിഎസ്),  സി പി അബ്ദുല്‍ കരീം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (മീഡിയ), ഡോ. ശീതള്‍ ജി മോഹന്‍ (ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ (കമ്മ്യൂണിക്കേഷന്‍ പ്ലാന്‍), പി രാധാകൃഷ്ണന്‍, സീനിയര്‍ സൂപ്രണ്ട്, കലക്ടറേറ്റ് സ്യൂട്ട് സെല്‍ (വോട്ടര്‍ പട്ടിക), മിനി തോമസ്, ഡെപ്യൂട്ടി കലക്ടര്‍, വിജിലന്‍സ് വടക്കൻ മേഖല (വോട്ടര്‍ ഹെല്‍പ്പ് ലൈന്‍, പരാതിപരിഹാരം), ഷാമിന്‍ സെബാസ്റ്റിയന്‍, എല്‍എ-എന്‍എച്ച് ഡെപ്യൂട്ടി കലക്ടര്‍, കോഴിക്കോട് (നിരീക്ഷകര്‍).

വിവിധ വകുപ്പുകളിലെ ജീവനക്കാരെ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരായും നിയമിച്ചിട്ടുണ്ട്.

date