Skip to main content

മൊകേരി കോളജ് സ്റ്റാഫ് ക്വാർട്ടേഴ്സ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

 

റൂസ ഫണ്ട് ധനസഹായത്തോടെ 93 ലക്ഷം രൂപ ചെലവഴിച്ച് മൊകേരി ഗവ. കോളജിൽ നിർമ്മിച്ച സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 

 കോളജ് ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ  കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ പഞ്ചായത്ത്‌ പ്രസിഡന്റ്  വി കെ റീത്ത, കോഴിക്കോട് ജില്ലാ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  സുധീർ, കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ  രതീഷ് എന്നിവർ  സംസാരിച്ചു.  രാഷ്ട്രീയ  സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. കോളജ് പ്രിൻസിപ്പാൾ  കെ കെ അഷ്‌റഫ്‌ സ്വാഗതവും ഡോ.  ഇസെഡ് എ അഷ്റഫ് നന്ദിയും പറഞ്ഞു.

ഉന്നത വിദ്യാഭ്യാസമേഖലയിലെ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് നടത്തുന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായിട്ടാണ് മൊകേരി കോളേജിൽ സ്റ്റാഫ് ക്വാർട്ടേഴ്സ് റൂസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചത്.  ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കായിരുന്നു നിർമ്മാണ ചുമതല.

date