Skip to main content

ജില്ലയിലെ ആദ്യ നാട്ടരങ്ങ് ഉദ്ഘാടനം 27 ന് -മന്ത്രി സജി ചെറിയാൻ ഓണ്‍ലൈനായി ഉദ്ഘാടനം നിർവ്വഹിക്കും

സംസ്ഥാന സർക്കാറിന്റെ സാംസ്‌കാരിക വകുപ്പിന്റെ നാട്ടരങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി സൗന്ദര്യവത്കരണം നടത്തിയ അത്താണിക്കൽ ഓപ്പൺ സ്റ്റേജും പരിസരവും ഫെബ്രുവരി 27ന് രാവിലെ 11ന് സാംസ്‌കാരിക വകുപ്പ്  മന്ത്രി സജി ചെറിയാൻ ഓൺലൈനായി നാടിന് സമർപ്പിക്കും. സായാഹ്നങ്ങളിൽ ഇരിക്കാൻ മനോഹരമായ ഇരിപ്പിടങ്ങളും ചുറ്റിലും ഇന്റർലോക്കും കമ്പിവേലികളും ഉൾപ്പെടുത്തിയാണ് പ്രവൃത്തി പൂർത്തീകരിച്ചിട്ടുള്ളത്. ഹാബിറ്റേറ്റിനായിരുന്നു നാട്ടരങ്ങിന്റെ നിർമ്മാർണ ചുമതല. 20 ലക്ഷം രൂപയാണ് സാംസ്‌കാരിക വകുപ്പ് പദ്ധതിക്കായി ചെലവഴിച്ചത്.  ചടങ്ങിൽ പി അബ്ദുല്‍ ഹമീദ് മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിക്കും.

date