Skip to main content

മുളിയാര്‍ ഗ്രാമപഞ്ചായത്ത് വള്ളവും വലയും വിതരണം ചെയ്തു

മുളിയാര്‍ ഗ്രാമപഞ്ചായത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മറുനാടന്‍ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി വള്ളവും വലയും വിതരണം ചെയ്തു. 1,20,000 രൂപ ചെലവില്‍ 4 മത്സ്യകര്‍ഷകര്‍ക്കാണ്  വള്ളവും വലയും നല്‍കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി മിനി വിതരണോദ്ഘാടനം  നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റൈസാ റാഷിദ്  അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് എ.ജനാര്‍ദ്ദനന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ. മോഹനന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനീസ മണ്‍സൂണ്‍, മെമ്പര്‍മാരായ എം. അനന്യ, സി. നാരായണിക്കുട്ടി, എസ്. എം മുഹമ്മദ് കുഞ്ഞി, ഷെരീഫ് കൊടവഞ്ചി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എ. ആര്‍ പ്രശാന്ത് കുമാര്‍ സ്വാഗതവും ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ചന്ദന നന്ദിയും പറഞ്ഞു.

date