Skip to main content

വയലാർ രാമവർമ്മ മെമ്മോറിയൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ കെട്ടിട നിർമ്മാണ ഉദ്ഘാടനം നാളെ

ആലപ്പുഴ: വയലാർ രാമവർമ്മ മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നാളെ (26) വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബി. ശിവൻകുട്ടി അധ്യക്ഷതവഹിക്കും. സംസ്ഥാനതല പരിപാടിയിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് തുടങ്ങിയവർ പങ്കെടുക്കും. 

പരിപാടിയുടെ ഭാഗമായി സ്കൂളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ശിലാസ്ഥാപന കർമ്മം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എസ്. ശിവപ്രസാദ് അധ്യക്ഷനാകും. എ.എം. ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, പഞ്ചായത്ത് പ്രസിഡണ്ട് ഓമന ബാനർജി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ എസ്. വി ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ജി നായർ, സ്ഥിരം സമിതി അധ്യക്ഷരായ ഇന്ദിരാ ജനാർദ്ദനൻ, ബീന തങ്കരാജ്, യു. ജി ഉണ്ണി, വാർഡ് അംഗം കവിത ഷാജി, വിദ്യാഭ്യാസ ഉപഡയറക്ടർ സി.സി കൃഷ്ണകുമാർ, വിദ്യാകരണം ജില്ലാ കോഡിനേറ്റർ എ.ജി ജയകൃഷ്ണൻ,പ്രിൻസിപ്പൽ എച്ച് രതി, ഹെഡ്മാസ്റ്റർ ടി.കെ ജിനു, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date