Skip to main content

മൈക്രോബയോളജി ലാബുകള്‍ പ്രധാനമന്ത്രി  ഇന്ന് നാടിന് സമര്‍പ്പിക്കും

 

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിനായി സജ്ജീകരിച്ച ദേശീയ നിലവാരത്തിലുള്ള മൈക്രോബയോളജി ലാബുകള്‍ ഇന്ന് (ഫെബ്രുവരി 25 )  പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. കാക്കനാട് അനലിറ്റിക്കല്‍ ലബോറട്ടറിയിലും കോഴിക്കോട് റീജിയണല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയിലുമാണ് മൈക്രോബയോളജി ലാബുകള്‍ പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. വൈകീട്ട് നാല് മണിക്ക് ഓൺലൈനായി നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി  ലാബുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. രാജ്‌കോട്ടില്‍ നിന്നായിരിക്കും പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുക. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പുമന്ത്രി മാന്‍സുഖ് മാണ്ഡവ്യയുടെ സാന്നിധ്യവും ചടങ്ങിലുണ്ടാകും. ആരോഗ്യ വകുപ്പ് മന്ത്രി  വീണാജോര്‍ജ് ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുക്കും. 

കോഴിക്കോട് റീജിയണല്‍ ലബോറട്ടറിയില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, എം കെ രാഘവന്‍ എംപി,  തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് എന്നിവരും പങ്കെടുക്കും.

date