Skip to main content

അറിയിപ്പുകൾ 

 

ഹോട്ടൽ മാനേജ്മെന്റ് പൊതുപ്രവേശന പരീക്ഷ മെയ് 11 ന്

ദേശീയതലത്തിൽ ഹോസ്പിറ്റാലിറ്റി  മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിന് നേതൃത്വം നൽകുന്ന നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ  മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്നോളജിയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ  ബി  എസ് സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ  പ്രവേശനത്തിനുള്ള പൊതു പരീക്ഷ   മെയ് 11  നു നടക്കും .  ഹോട്ടൽ മാനേജ്മെന്റ് പൊതുപ്രവേശന പരീക്ഷയുടെ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ തിരുവനന്തപുരം,  തൃശൂർ, കോഴിക്കോട് എന്നിവയാണ്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് വെസ്റ്റ് ഹില്ലിലെ   സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  ഹോസ്പിറ്റാലിറ്റി   മാനേജ്മെന്റിലെ  പ്രവേശനവും  നടത്തുന്നത്  പ്രസ്തുത പ്രവേശന പരീക്ഷ മുഖേനയാണ്. ബി.എസ്.സി ഡിഗ്രി പ്രവേശനത്തിന് പ്രായ പരിധി ഇല്ല. താത്പര്യമുള്ള  വിദ്യാർത്ഥികൾ നാഷണൽ ടെസ്റ്റിംഗ്  ഏജൻസിയുടെ വെബ്സൈറ്റ്  മുഖേന മാർച്ച് 31 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 0495-2385861, 9037098455. 

എ.എ.വൈ, മുൻഗണനാ കാർഡുകളിലെ ഗുണഭോക്താക്കൾ  മസ്റ്ററിംഗ് പൂർത്തിയാക്കണം

സംസ്ഥാനത്തെ മുഴുവൻ എ.എ.വൈ, മുൻഗണനാ കാർഡുകളിലെ എല്ലാ ഗുണഭോക്താക്കളേയും മസ്റ്ററിംഗ് വിധേയമാക്കുന്ന നടപടികൾ സംസ്ഥാന സർക്കാർ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മുഖേന ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ റേഷൻ കടകൾ മുഖേനയാണ് മസ്റ്ററിംഗ് സാധ്യമായിട്ടുള്ളത്. 2024 മാർച്ച് മാസത്തിനുള്ളിൽ തന്നെ എ.എ.വൈ, മുൻഗണനാ കാർഡിൽ ഉൾപ്പെട്ട എല്ലാ കാർഡ് അംഗങ്ങളും റേഷൻ കടയിൽ ലഭ്യമായിട്ടുള്ള ഇ പോസ് മെഷിനിൽ വിരൽ വെച്ച് മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.  റേഷൻ കടയിൽ എത്തുന്നവർ റേഷൻ കാർഡ്, അവരവരുടെ ആധാർ കാർഡ് എന്നിവ നിർബന്ധമായും കൈയിൽ കരുതണം.

മെഡിക്കൽ ഓഫീസർ : പേര് രജിസ്റ്റർ ചെയ്യണം

സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ, ഹെൽത്ത് ആൻഡ്  വെൽനെസ് സെന്റർ എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫീസർ താത്കാലിക ഒഴിവുകളിലേക്ക്  പരിഗണിക്കുവാൻ താത്പര്യമുള്ള എംബിബിഎസ്  ബിരുദവും  കൗൺസിൽ രജിസ്‌ട്രേഷനുമുള്ള  ഉദ്യോഗാർത്ഥികൾ  മാർച്ച് അഞ്ചിനകം ബന്ധപ്പെട്ട പ്രൊഫഷണൽ  ആൻഡ്  എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ്  എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡിവിഷണൽ  എംപ്ലോയ്മെന്റ്  ഓഫീസർ (പി ആൻഡ് ഇ ) അറിയിച്ചു. ഫോൺ :0484 2312944.

ഗതാഗതം നിരോധിച്ചു 

കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട മണാശ്ശേരി - പുൽപ്പറമ്പ് -കൊടിയത്തൂർ-ചുള്ളിക്കാപറമ്പ് റോഡ്  നവീകരണവുമായി ബന്ധപെട്ട്  സൗത്ത്  കൊടിയത്തൂർ  മുതൽ   ചുള്ളിക്കാപറമ്പ് വരെയുള്ള ഭാഗത്തു സബ്ഗ്രേഡ്  പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 26  മുതൽ പ്രവൃത്തി  അവസാനിക്കുന്നത്  വരെ ഗതാഗതം  പൂർണമായി നിരോധിച്ചു . ചുള്ളിക്കാപറമ്പ്  ഭാഗത്തു നിന്നും കൊടിയത്തൂർ  ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ ചുള്ളിക്കാപറമ്പ് -പന്നിക്കോട് -കാരകുറ്റികൊടിയത്തൂർ   വഴിയും  കൊടിയത്തൂർ  ഭാഗത്തു  നിന്ന്  ചുള്ളിക്കാപറമ്പ് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൊടിയത്തൂർ - കാരകുറ്റി - പന്നിക്കോട് -ചുള്ളിക്കാപറമ്പ് വഴിയും   പോവണ്ടതാണ്    എന്ന്     കേരള റോഡ് ഫണ്ട് ബോർഡ് - പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date