Skip to main content

കേരള മീഡിയ അക്കാദി കോളേജ് മാഗസിൻ പുരസ്‌കാര സമർപ്പണം നാളെ 

 

കേരള മീഡിയ അക്കാദി കോളേജ് മാഗസിൻ പുരസ്‌കാര സമർപ്പണം  നാളെ (ഫെബ്രുവരി 26) രാവിലെ 9.45 ന് മീഞ്ചന്ത ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടക്കും. പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പുരസ്‌കാരം സമ്മാനിക്കും. 2022-23 വർഷത്തിലെ മുഖ്യമന്ത്രിയുടെ ട്രോഫിയും 25,000 രൂപയും അടങ്ങുന്ന ഒന്നാം സമ്മാനത്തിന് അർഹരായത് കോഴിക്കോട് മീഞ്ചന്ത ഗവ ആർട്‌സ് ആന്റ് സയൻസ് കോളേജ് പ്രസിദ്ധീകരിച്ച 'നടൂപ്പെട്ടോര്' എന്ന മാസികയാണ്. രണ്ടാം സമ്മാനമായ 15000 രൂപയ്ക്കും ട്രോഫിയ്ക്കും കോഴിക്കോട് ഫാറൂഖ് കോളേജിന്റെ മാഗസിൻ 'കാക്ക'യും മൂന്നാംസമ്മാനമായ 10,000 രൂപയ്ക്കും ട്രോഫിയ്ക്കും മലപ്പുറം പൊന്നാനി എം.ഇ.എസ് കോളേജിന്റെ 'കുരുക്കുത്തി മുല്ലകൾ പൂത്തുലഞ്ഞീടും മേച്ചിൽപ്പുറങ്ങൾ തന്നിലും' എന്ന മാഗസിനും അർഹരായി.

കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കവിയും ഗാനരചയിതാവും സംഗീതസംവിധായകനുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയാകും. കേരള മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ ജൂറി റിപ്പോർട്ട് അവതരിപ്പിക്കും. കേരള മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ.എസ് സുഭാഷ്, കോഴിക്കോട് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാൻ, അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളായ പി.പി. ശശീന്ദ്രൻ, വി.എം. ഇബ്രാഹിം, എ. ടി മൻസൂർ എന്നിവർ ആശംസകളും സമ്മാനം കിട്ടിയ മാഗസിനുകളുടെ എഡിറ്റർമാരായ ശ്രീകാർത്തിക കെ.ആർ, റിസു മുഹമ്മദ്, അദ്‌നാൻ മുഹമ്മദ് എന്നിവർ മറുമൊഴിയും അർപ്പിക്കും. മീഞ്ചന്ത ഗവ ആർട്‌സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. പ്രിയ പി  സ്വാഗതവും സ്റ്റാഫ് എഡിറ്റർ ഡോ. ഷീബ ദിവാകരൻ നന്ദിയും പറയും

date