Skip to main content

സമൂഹ നന്മക്കായി ഒരുമിച്ച് പ്രവർത്തിക്കണം: മന്ത്രി കെ രാധാകൃഷ്ണൻ

 

കക്ഷി രാഷ്ട്രീയ ജാതിമത ചിന്തകൾക്ക് അതീതമായി
സമൂഹത്തിൻ്റെ നന്മക്ക് വേണ്ടി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ സാധിക്കണമെന്ന് ദേവസ്വം  വകുപ്പ് മന്ത്രി
കെ രാധാകൃഷ്‌ണൻ.
ശ്രീ മേമുണ്ട മഠം നാഗക്ഷേത്രം
സമഗ്ര വികസന പദ്ധതികളുടെ ഭാഗമായി പൂർത്തീകരിച്ച പ്രവൃത്തികളുടെ സമർപ്പണം  നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സങ്കുചിതമായ ചിന്തകളിലൂടെ കാര്യങ്ങളെ നോക്കിക്കാണരുതെന്നും മന്ത്രി പറഞ്ഞു. 

 ക്ഷേത്രങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ നാശോന്മുകമായ ക്ഷേത്രങ്ങൾ പുനരുദ്ധാരണം ചെയ്യുന്നുണ്ട്. അത് സമൂഹത്തിന് ആവശ്യമാണെന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് .
ക്ഷേത്രങ്ങളുടെ ഭൗതിക സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തണമെന്നും ഭക്തരെ തൃപ്തിപ്പെടുത്തുന്ന സൗകര്യങ്ങൾ ഒരുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ചടങ്ങിൽ
കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു.
ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ  നിമിഷ റിപ്പോർട്ട് അവതരിപ്പിച്ചു.
മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ഇൻചാർജ്ജ് 
സി ബീന, സ്റ്റാൻ്റിങ് കമ്മിറ്റി അധ്യക്ഷൻമാരായ കെ കെ സീമ, രജിത കോളിയോട്ട്, ബ്ലോക്ക് മെമ്പർ സുബീഷ് പുതിയെടുത്ത്, മെമ്പർ കെ ഗോപാലൻ, എൻ ബി പ്രകാശൻ മാസ്റ്റർ,  പ്രശാന്ത്കുമാർ, മലബാർ ദേവസ്വം ബോർഡ്  തലശ്ശേരി ഡിവിഷൻ ചെയർമാൻ ടി കെ സുതി , മലബാർ  ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ  അസിസ്റ്റന്റ് കമ്മീഷണർ  എൻ ഷാജി , മേമുണ്ട മഠം  ട്രസ്റ്റി ബോർഡ് ചെയർമാൻ  എം എം ദിനേശൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. 
വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള
സ്വാഗതവും  ഒ പി രാജൻ നന്ദിയും പറഞ്ഞു.

ക്ഷേത്രത്തിൽ
ഭക്ത ജനങ്ങൾക്ക് നിന്ന് പ്രാർത്ഥിക്കാൻ ആവശ്യമായ നടപ്പന്തൽ,  കവാടം, തീർത്ഥക്കുളം, പൊതുജനങ്ങൾക്കായുള്ള കുളം,  ചുറ്റുമതിൽ,   കോൺക്രീറ്റ് റോഡ് തുടങ്ങിയ  വികസന പ്രവർത്തനങ്ങളാണ്  പൂർത്തിയാക്കിയത്.

date