Skip to main content

ചാലോട്-കച്ചേരി പള്ളിറോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ഹാർബർ എഞ്ചിനിയറിങ്ങ് വകുപ്പ് മുഖേന 30 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ച ചാലോട്-കച്ചേരി പള്ളി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം  ഇ കെ വിജയൻ എം.എൽ.എ നിർവഹിച്ചു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ മുഖ്യാതിഥിയായി.

വാർഡ് മെമ്പർ  കൊയിലോത്ത് രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡന്റ്  എം രാജൻ, പഞ്ചായത്ത് മെമ്പർമാരായ സതി മാരൻ വീട്ടിൽ, കെ ടി കെ രാധ, രാഷ്ടീയ പാർടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

date