Skip to main content
അടിയന്തിര ജീവന്‍ സംരക്ഷണവും ശുചിത്വ ഗ്രാമവും; ശില്‍പ്പശാല നടത്തി

അടിയന്തിര ജീവന്‍ സംരക്ഷണവും ശുചിത്വ ഗ്രാമവും; ശില്‍പ്പശാല നടത്തി

മുരിയാട് ഗ്രാമ പഞ്ചായത്ത് രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമായി ജീവധാര ആക്ഷന്‍ ടീമിനായി അടിയന്തിര ജീവന്‍ സുരക്ഷാപ്രവര്‍ത്തനവും ശുചിത്വ സംസ്‌കാരവും എന്ന വിഷയത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ഐഎംഎ പ്രസിഡന്റ് ഡോ. ആര്‍.ബി ഉഷാകുമാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഡോ. എ.എം ഹരീന്ദ്രനാഥ്, ഡോ. അഞ്ജു കെ. ബാബു, ഡോ. എ. നദാനിയേല്‍ തോമസ്, ഡോ. എല്‍.എന്‍ വിശ്വനാഥന്‍, ഡോ. അരുണ്‍, കോഴിക്കോട് നിറവ് ഹരിതസഹായസംഘം കോ-ഓര്‍ഡിനേറ്റര്‍ ബാബു തുടങ്ങിയവര്‍ ശില്‍പ്പശാല നയിച്ചു.

ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു വിജയന്‍, മെമ്പര്‍മാരായ എ.എസ് സുനില്‍കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി പി.ബി ജോഷി, എച്ച്.ഐ ഡില്‍ജി, ഡോ. വിജോയ്, ഹരിതസഹായ സംഘത്തിന്റെ പ്രതിനിധി സ്‌മൈലീന, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനിത രവി, അങ്കണവാടി ടീച്ചര്‍മാര്‍, ആശവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date