Skip to main content

ക്യാമ്പയിന് തുടക്കമായി

കേരള ഖരമാലിന്യ പരിപാലനപദ്ധതിയുടെ (കെ എസ് ഡബ്ലിയു എം പി) സ്‌കൂള്‍തല അവബോധ-പ്രചാരണ പരിപാടിയുടെ (മാറ്റം വിദ്യാര്‍ഥികളിലൂടെ) ജില്ലാതല ഉദ്ഘാടനവും ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണവും പട്ടത്താനം സര്‍ക്കാര്‍ എസ് എന്‍ ഡി പി യുപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സവിതാ ദേവി നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് എസ് ഷൈലാല്‍ അധ്യക്ഷനായി.

ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ ആന്റണി പീറ്റര്‍ 'മാറ്റം വിദ്യാര്‍ത്ഥികളിലൂടെ' സ്റ്റിക്കര്‍ പ്രകാശനം ചെയ്തു. പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെയും മറ്റു സംരംഭങ്ങളുടെയും വിതരണോദ്ഘാടനം അമ്മന്‍നട ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രീദേവിയമ്മ നിര്‍വഹിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയെ കുറിച്ച് ഡെപ്യൂട്ടി ജില്ലാ കോര്‍ഡിനേറ്റര്‍ എ ആര്‍ ഷബിനയും മാറ്റം വിദ്യാര്‍ഥികളിലൂടെ ക്യാമ്പയിനെ കുറിച്ച് സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ എക്‌സ്‌പേര്‍ട്ട് രാജേഷ് പൈ യും വിശദീകരിച്ചു. മാലിന്യ മുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് നല്ല പാഠം, സീഡ്, നേച്ചര്‍ ക്ലബ് അംഗങ്ങളുടെ സ്‌കിറ്റ് അവതരണവും നടന്നു. പ്രഥമാധ്യാപിക ലളിതഭായി, തുടങ്ങിയവര്‍ പങ്കെടുത്തു.

date